ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തി

കട്ടപ്പനയില്‍ ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി അയ്യങ്കാളി, ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തി

Aug 28, 2026 - 18:20
 0
ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തി
This is the title of the web page

ഇടുക്കി: ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ അയ്യങ്കാളി അംബേദ്കര്‍ സ്മൃതി മണ്ഡപത്തില്‍ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി സന്തോഷ് അധ്യക്ഷനായി. തുടര്‍ന്ന് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസില്‍ ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ ശശി ഗുരുദേവ സന്ദേശം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ കുമാര്‍, മേഖലാ സെക്രട്ടറി കെ എന്‍ ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ്, സെക്രട്ടറി ജയദേവന്‍ കെ എസ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സോജന്‍ പാണന്‍കുന്നേല്‍, അരവിന്ദാക്ഷന്‍ ടി ജി, ഷാജി ചുക്കുറുമ്പില്‍, സുധീഷ് എസ്, എം എന്‍ മോഹന്‍ദാസ്, ടി സി ദേവസ്യ, വി സന്തോഷ്, സുരേഷ് കുമാര്‍ എ ആര്‍, ജിമ്മിച്ചന്‍ ഇളന്തുരുത്തി, ശ്രീഹരി, വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow