കെവിവിഇഎസ് വാളാര്‍ഡി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
കെവിവിഇഎസ് വാളാര്‍ഡി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളാര്‍ഡി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി. വണ്ടിപ്പെരിയാര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് സ്റ്റെലിന്‍ കല്ലറക്കല്‍ അധ്യക്ഷനായി. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഇസ്മായില്‍, ട്രഷറര്‍ മഹേന്ദ്രന്‍ പി, എക്‌സിക്യൂട്ടീവ് അംഗം സിറാജ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?