കട്ടപ്പനയില്‍ സ്‌കൂട്ടറില്‍ കയറി ഒളിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
കട്ടപ്പനയില്‍ സ്‌കൂട്ടറില്‍ കയറി ഒളിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇടുക്കി: കട്ടപ്പന സിഎസ്‌ഐ പള്ളിയുടെ സമീപം പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ ഒളിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പാലശ്ശേരിയില്‍ ജസ്റ്റിന്റെ ഡിയോ സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്. സമീപത്തുണ്ടായിരുന്ന ആളുകളാണ് പാമ്പ് സ്‌കൂട്ടറിന്റെ ഉള്ളിലേക്കു കയറുന്നത് കണ്ടത്. തുടര്‍ന്ന് വാഹന ഉടമയേയും പാമ്പ് പിടുത്തവിദഗ്ധന്‍ ഷുക്കൂറിനേയും വനപാലകരേയും അറിയിച്ചു. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് സ്‌കൂട്ടര്‍ മുഴുവനായി അഴിപ്പിച്ചു വാഹനത്തിന്റെ ഹാന്‍ഡിലില്‍ മീറ്ററിന് താഴെയാണ് പാമ്പ് ഇരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. പുല്ലാനി മൂര്‍ഖന്‍ എന്നറിയപ്പെടുന്ന സ്‌പെക്റ്റാക്കിള്‍ഡ് കോബ്ര ഇനത്തിലുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഒരാഴ്ചയായി വാഹനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്. മഴക്കാലത്ത് വാഹനത്തിനുള്ളില്‍ പാമ്പുകള്‍ കയറുന്നത് പതിവാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ആളുകള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധയുണ്ടാക്കണമെന്ന് ഷുക്കൂര്‍ പറഞ്ഞു. കട്ടപ്പന ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ആര്‍ രതീഷ്, എസ് അനീഷ്, ടി ഡി വത്സന്‍ എന്നിവരും സ്ഥത്തെത്തി.
What's Your Reaction?






