വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ഇടുക്കി: വാഗമണ്‍ വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും നടത്തി. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. മൈക്കിള്‍ വടക്കേക്കര അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ജോ സെബാസ്റ്റ്യന്‍, ഫാ. കുര്യന്‍ ഇരപ്പുഴിക്കല്‍, പിടിഎ പ്രസിഡന്റ് എം ജെ ഡയസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്, പഞ്ചായത്ത് അംഗം ബിനോയി ജോസഫ്, ജോമി കെ വര്‍ഗീസ്, മുന്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
1949ലാണ് എല്‍പി സ്‌കൂളായി ആരംഭിച്ചത്. 1958ല്‍ യുപിയായും 1968 ഹൈസ്‌കൂളായും ഉയര്‍ത്തി. സ്‌കൂളിന്റെ ആദ്യ എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ മുതല്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ആദ്യകാല ഗ്രൂപ്പ് ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
What's Your Reaction?






