പീരുമേട്ടിലെ ക്രഷര്‍ യൂണിറ്റില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂട്ടി: പ്രതിഷേധം ശക്തം
പീരുമേട്ടിലെ ക്രഷര്‍ യൂണിറ്റില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂട്ടി: പ്രതിഷേധം ശക്തം

ഇടുക്കി: പീരുമേട് റാണിമുടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ മെറ്റല്‍, എംസാന്റ് തുടങ്ങിയ ഉല്‍പ്പനങ്ങള്‍ക്ക് അനധികൃതമായി വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ലോറി ടാക്‌സി തൊഴിലാളികള്‍ ക്രഷര്‍ ഉപരോധിച്ചു. റെജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ക്രഷറില്‍ ഉല്‍പ്പനങ്ങള്‍ ഉണ്ടെങ്കിലും ഇത് കമ്പനി ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. അല്ലാതെ പുറത്തേക്ക് കൊടുക്കുന്നവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നാരോപിച്ചാണ് ഉപരോധം നടത്തിയത്. ക്രഷര്‍ യൂണിറ്റിന്റെ ഗേറ്റ് പൂട്ടി സാധനങ്ങള്‍ കടത്തിവിടാതെയാണ് ഉപരോധ സമരം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും തീരുമാനമായില്ല. വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരം ഏര്‍പ്പെടുത്തുമെന്നും ക്രഷറില്‍ നിന്ന് ഒരു ഉല്‍പ്പന്നം പോലും പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ ക്രഷര്‍ ഉടമയുടെ പിടിവാശി അവസാനിപ്പിക്കണമെന്നും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഡ്രൈവേഴ്‌സ് യൂണിയന്റെ ആവശ്യം
What's Your Reaction?






