ഓണക്കാലത്ത് ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ
ഓണക്കാലത്ത് ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ
ഇടുക്കി: ഓണക്കാലത്ത് വില്‍പന വര്‍ധനവ് ലക്ഷ്യമിട്ട് സപ്ലൈകോ. ഇതിനായി പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിക്ക് സപ്ലൈകോ രൂപം നല്‍കി. 500,1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31വരെ വാങ്ങാം. കൂടാതെ 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉല്‍പന്നങ്ങള്‍ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്നിവയാണ് സപ്ലൈകോ നല്‍കുന്ന കിറ്റുകള്‍. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാം. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും, ക്ലബ്ബുകളും ഈ പദ്ധതീയില്‍ സപ്ലൈകോയുമായി കൈകോര്‍ത്തിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോ വില്‍പന ശാലകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവോ നല്‍കും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കും. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ എന്നിവ ലഭിക്കും.
What's Your Reaction?

