കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം ഈട്ടിത്തോപ്പില്‍
കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം ഈട്ടിത്തോപ്പില്‍

ഇടുക്കി: കോണ്‍ഗ്രസ് ഈട്ടിത്തോപ്പ് വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കാശ്മീരിലെ ഭീകരാക്രമണവും ജാതിമത വേര്‍തിരിവുകളുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും മതസ്ഥാപനങ്ങള്‍ തകര്‍ക്കലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും മതപ്രീണനവും നടക്കുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവത്തകരെ ആദരിച്ചു. ബി.എസ്.പി മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് എണ്ണശേരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംപി അംഗത്വം നല്‍കി സ്വീകരിച്ചു.
ഡിസിസി സെക്രട്ടറിമാരായ അഡ്വ. കെ ബി സെല്‍വം, ബിജോ മാണി, ഷാജി മടത്തുംമുറി, അജയ് കളത്തുക്കുന്നേല്‍, മാത്തുകുട്ടി ആനക്കല്ലില്‍, റെജി ഇലിപ്പുലിക്കാട്ട്, ടോമി തെങ്ങുപിള്ളില്‍, ജോസുകുട്ടി മുത്തിപറമ്പില്‍, ജോസ് പുന്നപ്ലാക്കല്‍, സാബു പൂവത്തിങ്കല്‍, അപ്പച്ചന്‍ തൈയ്യില്‍, സുനില്‍ കക്കാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






