ഉപ്പുതറ ആറ്റുചാല്‍മെട്ട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഉപ്പുതറ ആറ്റുചാല്‍മെട്ട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഉപ്പുതറ ആറ്റുചാല്‍മെട്ട് മേഖലയിലെ ആളുകളുടെ ചിരകാല സ്വപ്‌നമായ കുടിവെള്ള പദ്ധതി പ്രവര്‍ത്തിച്ചുതുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം ടി മനോജിന്റെ ഇടപെടലില്‍ അനുവദിച്ച 8.1 ലക്ഷം രൂപ ചെലവഴിച്ചാണ് ടാങ്ക് നിര്‍മിച്ചത്. കൂടാതെ, കുഴല്‍ക്കിണര്‍ നിര്‍മിക്കുകയും മുമ്പ് ഉണ്ടായിരുന്ന കുളം നവീകരിക്കുകയും ചെയ്തു. എം ടി മനോജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, പഞ്ചായത്തംഗം സാബു വേങ്ങവേലി, കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ അജി മതിയത്ത്, കണ്‍വീനര്‍ വര്‍ഗീസ് ജോസഫ്, മനാഫ് നെടുങ്കണ്ടം, സോമന്‍ പത്തേക്കര്‍, എം ജെ ജോയി, പി എസ് രാജേഷ്, ജേക്കബ് കുര്യന്‍, സെബാസ്റ്റ്യന്‍ തട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






