കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് തടിയമ്പാട് സ്വദേശിക്ക് പരിക്ക്
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് തടിയമ്പാട് സ്വദേശിക്ക് പരിക്ക്

ഇടുക്കി: കരിമ്പന് സമീപം കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. തടിയമ്പാട് മുളകുവള്ളി സ്വദേശിയായ കൊച്ചുപറമ്പിൽ ബേബിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ അടിമാലി- കുമളി ദേശീയപാതയിൽ കരിമ്പനും അശോകക്കവലയ്‌ക്കും ഇടയിലാണ് അപകടം. കട്ടപ്പനയിൽ എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസ് അമിത വേഗത്തിലായിരുന്നു. വളവിൽ ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ ബസിന്റെ പിൻഭാഗം ബൈക്കിൽ തട്ടുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ ബേബിയെ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
What's Your Reaction?






