മൂന്നാറിന്റെ സമരനായകന്‍ പി പളനിവേലിന് വിട നല്‍കി ജന്മനാട്
മൂന്നാറിന്റെ സമരനായകന്‍ പി പളനിവേലിന് വിട നല്‍കി ജന്മനാട്

ഇടുക്കി: മൂന്നാറിന്റെ സമരനായകന്‍ പി പളനിവേലിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി എക്കാലവും സംഘടിത ശക്തിയായി നിലനില്‍ക്കണമെന്ന് ഓരോ തൊഴിലാളിയെയും പഠിപ്പിച്ച നേതൃത്വം. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് വ്യതിചലിക്കാതെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ മുതലാളിത്തത്തോട് സന്ധി ചെയ്യാതെ മൂന്നാറിന്റെ തേയിലക്കാടുകളില്‍ നിറഞ്ഞുനിന്ന പോരാട്ടവീര്യമായിരുന്നു പളനിവേല്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്‍. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പികാന്‍ എത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്‌സി കൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, റവന്യു മന്ത്രി കെ രാജന്‍, സത്യന്‍ മൊകേരി, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, എം എം മണി, അഡ്വ. എ രാജ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എ കെ മണി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കെ കെ ശിവരാമന്‍, ഇ കെ ശിവന്‍, ഇ എസ് ബിജിമോള്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കന്മാരും അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പഴയ മൂന്നാര്‍ സ്‌കൗട്ട് സെന്ററില്‍ സംസ്‌കാരം നടന്നു.
What's Your Reaction?






