മൂന്നാറില്‍ തെരുവ് നായകളെ കൊന്ന് കുഴിച്ചുമൂടി: കേസെടുത്ത് പൊലീസ്
മൂന്നാറില്‍ തെരുവ് നായകളെ കൊന്ന് കുഴിച്ചുമൂടി: കേസെടുത്ത് പൊലീസ്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി. ഇടുക്കി അനിമല്‍ റെസ്‌ക്യു ടീം നല്‍കിയ പരാതിയില്‍ മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കേസ് എടുത്തു. 200ലേറെ തെരുവ് വളര്‍ത്ത് നായ്ക്കളെയാണ് ഇത്തരത്തില്‍ കുഴിച്ചുമൂടിയത്. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പഞ്ചായത്ത് വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെയാണ് കേസ് എടുത്തുത്. നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അനിമല്‍ റെസ്‌ക്യു ടീം അധികൃതര്‍ പറഞ്ഞു.
What's Your Reaction?






