അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു

ഇടുക്കി: അവധി ആഘോഷിക്കുവാന്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ വന്‍ തിരക്ക്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് തൂക്കുപാലവും ഇടുക്കി ജലാശയവും പുരാതന ക്ഷേത്രവും കാണാന്‍ എത്തുന്നത്. മഴക്കാലമായതോടെ ഇടുക്കി ജലാശയത്തില്‍ വെള്ളം ഉയര്‍ന്നതോടെ ജലസഫാരികളും സജീവമായി. 40 പേര്‍ക്ക് കയറാവുന്ന തൂക്കുപാലത്തില്‍ 60 ലേറെ പേരാണ് കയറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതോടൊപ്പം വലിയ പാലത്തില്‍ വെള്ളം കയറിയതോടെ ഇരുകരകളിലെയും താമസക്കാര്‍ തൂക്കുപാലത്തെയാണ് ആശ്രയിക്കുന്നത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുന്ന തൂക്കുപാലം അടിയന്തരമായി ഉദ്യോഗസ്ഥര്‍ ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






