ടിങ്കറിങ് ഫെസ്റ്റ് 2025ല്‍ ഒന്നാം സ്ഥാനം നേടി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍
ടിങ്കറിങ് ഫെസ്റ്റ് 2025ല്‍ ഒന്നാം സ്ഥാനം നേടി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍

ഇടുക്കി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സമഗ്ര ശിക്ഷ കേരളയും ടെക്കികളും ചേര്‍ന്ന് നടത്തിയ ടിങ്കറിങ് ഫെസ്റ്റ് 2025ല്‍ ഒന്നാം സ്ഥാനം നേടി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയില്‍ എത്തിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് കുട്ടി ശാസ്ത്രജ്ഞന്മാരെ രൂപപ്പെടുന്നതിനുവേണ്ടി 20 ലക്ഷം രൂപ ഒരു സ്‌കൂളിന് അനുവദിച്ചാണ്് ടിങ്കറിങ് ലാബ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സ്‌കൂളിന് അനുവദിച്ച ടിങ്കറിങ് ലാബില്‍ പരിശീലനം നേടിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. 9-ാം ക്ലാസ് വിദ്യാര്‍ഥികളായ വിഷ്ണു, അലന്‍, ശ്രീജന്‍, രോഹിത് എന്നിവര്‍ നിര്‍മിച്ച ഓട്ടോമാറ്റിക് വാട്ടര്‍ ടാങ്കുമായാണ് മേളയ്ക്ക് എത്തിയത്. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ലാബിന്റെ സഹായത്തോടെ നവീകരിച്ച വാട്ടര്‍ ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ തന്നെ ഓഫ് ആകുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ടാങ്ക് നിര്‍മിച്ച് സംസ്ഥാന തലത്തിലും ഒന്നാമതെത്തിയത്. ലാബിന്റെ പ്രവര്‍ത്തനത്തിലൂടെ കുട്ടിശാസ്ത്രജ്ഞന്മാരെ സ്‌കൂള്‍ തലത്തില്‍നിന്നു് കണ്ടെത്താന്‍ കഴിയുമെന്ന് ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍ പറഞ്ഞു. അധ്യാപകരായ ആശാ പി എസ്, ഡെയ്‌സി റാണി ആര്‍, ജാന്‍സി ശാന്തി ലാബ് ഇന്‍ ചാര്‍ജ് മാസ്റ്റര്‍ ജിഷ്ണു ബി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
What's Your Reaction?






