സൗത്ത് ഇന്ത്യന്‍ സീനിയര്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷവിഭാഗത്തില്‍ കേരളവും വനിതാവിഭാഗത്തില്‍ തമിഴ്‌നാടും ജേതാക്കള്‍

സൗത്ത് ഇന്ത്യന്‍ സീനിയര്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷവിഭാഗത്തില്‍ കേരളവും വനിതാവിഭാഗത്തില്‍ തമിഴ്‌നാടും ജേതാക്കള്‍

Aug 19, 2024 - 22:37
 0
സൗത്ത് ഇന്ത്യന്‍ സീനിയര്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷവിഭാഗത്തില്‍ കേരളവും വനിതാവിഭാഗത്തില്‍ തമിഴ്‌നാടും ജേതാക്കള്‍
This is the title of the web page

ഇടുക്കി: അടിമാലിയില്‍ നടന്ന അഞ്ചാമത് സൗത്ത് ഇന്ത്യന്‍ സീനിയര്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളവും വനിതാവിഭാഗത്തില്‍ തമിഴ്നാടും ജേതാക്കളായി. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സൗത്ത് ഇന്ത്യന്‍ റോള്‍ബോള്‍ അസോസിയേഷനും കേരള റോള്‍ബോള്‍ അസോസിയേഷനും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ തമിഴ്നാടിനാണ് രണ്ടാംസ്ഥാനം. കര്‍ണാടക, ആന്ധ്രാപ്രദേശ് ടീമുകള്‍ മൂന്നാംസ്ഥാനം പങ്കിട്ടു. വനിതാവിഭാഗത്തില്‍ കേരളം റണ്ണര്‍അപ്പായി. പോണ്ടിച്ചേരി, ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും മത്സരിച്ചിരുന്നു. സമാപനയോഗം റോള്‍ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് തപന്‍ ആചാരി ഉദ്ഘാടനം ചെയ്തു. വിശ്വദീപ്തി സ്‌കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്ത്പടവില്‍ അധ്യക്ഷനായി. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, സൗത്ത് ഇന്ത്യന്‍ റോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം പി സുബ്രഹ്‌മണ്യം, കേരള റോള്‍ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാജ്മോഹന്‍ പിള്ള, സംസ്ഥാന സെക്രട്ടറി സജി എസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ രാജേന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിയോ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow