ഇസിഎച്ച്എസ് വാക്കത്തോണ്‍ ചെറുതോണിയില്‍
ഇസിഎച്ച്എസ് വാക്കത്തോണ്‍ ചെറുതോണിയില്‍

ഇടുക്കി: എക്സ് സര്‍വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ചെറുതോണിയില്‍ നിന്ന് പാറേമാവിലേക്ക് നടത്തിയ വാക്കത്തോണ്‍ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ഫ്‌ളാഗ് ഓഫ് ചെയ്തു. സത്യനിഷ്ടയില്‍ അധിഷ്ഠിതമായ സംസ്‌കാരം രാജ്യത്തിന്റെ അഭിവൃത്തിക്ക് ആവശ്യമാണെന്ന് സന്ദേശം പ്രചരിപ്പിക്കുകയാണ് വാക്കത്തോണിന്റെ ലക്ഷ്യം. ഗ്രൂപ്പ് ക്യാപ്റ്റന്‍ പൈനാവ് ഇസിഎച്ച്എസ് പോളി ക്ലിനിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഹരി സി ശേഖര്‍, ഇടുക്കി യൂണിറ്റ് പ്രസിഡന്റ് റിട്ട. ഹാവില്‍ഡര്‍ തോമസ് ചാലപ്പാട്ട്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് റിട്ട. ഹോണറി സുബൈദാര്‍ മേജര്‍ ഷാജി എബ്രഹാം, നായ്ക് വിപിന്‍ തോമസ്, പോളി ക്ലിനിക് സ്റ്റാഫുകള്‍, വിവിധ എക്സ് സര്‍വീസ് മെന്‍ സംഘടന അംഗങ്ങള്‍, മര്‍ച്ചന്റ് യൂത്ത് വിങ്ങ് പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






