എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: മാട്ടുക്കട്ടയില്‍ അപകടാവസ്ഥയിലായിരുന്ന വൈദ്യുതി പോസ്റ്റ് ബലപ്പെടുത്തി
എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: മാട്ടുക്കട്ടയില്‍ അപകടാവസ്ഥയിലായിരുന്ന വൈദ്യുതി പോസ്റ്റ് ബലപ്പെടുത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ മലയോര ഹൈവേയിലേക്ക് ചരിഞ്ഞുനിന്ന വൈദ്യുതി പോസ്റ്റ് സ്റ്റേ കമ്പി ഉപയോഗിച്ച് വലിച്ചുകെട്ടി ബലപ്പെടുത്തി. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മാട്ടുക്കട്ട മാര്‍ക്കറ്റിന്റെ എതിര്‍വശത്ത് 11 കെവി ലൈന്‍ കടന്നുപോകുന്ന പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടുമാസത്തിലേറെയായി സ്ഥലത്ത് അപകടഭീഷണിയുണ്ടായിരുന്നു. പിന്നീട് കെഎസ്ഇബി ജീവനക്കാര്‍ കയര്‍ ഉപയോഗിച്ച് കെട്ടി നിര്‍ത്തി. കയര്‍ മാറ്റി സ്റ്റേ കമ്പി ഉപയോഗിച്ച് ബലപ്പെടുത്തണമെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ് നേരെയാക്കി സ്റ്റേ കമ്പി ഉപയോഗിച്ച് കെട്ടിനിര്‍ത്തി ബലപ്പെടുത്തുകയായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലുണ്ട്. ഇവയും മാറ്റി സ്ഥാപിക്കാന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






