ഓണ്‍ലൈനിലൂടെ തട്ടിയത് ലക്ഷങ്ങള്‍: രാജാക്കാട് സ്വദേശി കര്‍ണാടകയില്‍ പിടിയില്‍
ഓണ്‍ലൈനിലൂടെ തട്ടിയത് ലക്ഷങ്ങള്‍: രാജാക്കാട് സ്വദേശി കര്‍ണാടകയില്‍ പിടിയില്‍

ഇടുക്കി: ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി സ്വദേശിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് മുക്കുടില്‍ സ്വദേശി തൈപറമ്പില്‍ അദ്വൈത് ആണ് കര്‍ണാടക ഗാഥായി സൈബര്‍ പൊലീസിന്റെ പിടിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ വിവിധ മേഖലകളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഗാഥായി സ്റ്റേഷന്‍ പരിധിയില്‍ മാത്രം 20 ലക്ഷം രൂപ കബളിപ്പിച്ചു. മറ്റു സ്റ്റേഷനുകളിലും പരാതികളുണ്ട്. പണം നിക്ഷേപിച്ച് ഇരട്ടിയാക്കല്‍, വിദേശത്ത് ജോലി, സോഷ്യല്‍ മീഡിയിലൂടെ ബിസിനസ് പ്രൊമോഷന്‍, വെബ്‌സൈറ്റ് നിര്‍മാണം എന്നിവ വാഗ്ദാനം ചെയ്താണ് അദ്വൈതും സംഘവും തട്ടിപ്പ് നടത്തിയത്. കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാണ് ആളുകളില്‍നിന്ന് പണം സ്വീകരിച്ചത്. നാട്ടില്‍ വാഹനകച്ചവടമാണെന്നാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
What's Your Reaction?






