വിമുക്ത ഭടന്‍മാരെ ആദരിച്ച് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി
വിമുക്ത ഭടന്‍മാരെ ആദരിച്ച് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി വിഷന്‍ 2025 ന്റെ ഭാഗമായി മേഖലയിലെ വിമുക്ത ഭടന്‍മാരെ ആദരിച്ചു. ലബ്ബക്കടയില്‍ എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സംഘം പ്രസിഡന്റ് ആര്‍ മണികണ്ഠന്‍, ഫാ. ജിജിന്‍ ബേബി, പാസ്റ്റര്‍ സാജന്‍ ജെയിംസ്, കുര്യാക്കോസ് കുടുക്കചിറ, ജയ്മോന്‍ കോഴിമല, ഷൈജുമോന്‍ കെ കെ, സി കെ സരസന്‍, ജോയ് ഇഴക്കുന്നേല്‍, രാജലക്ഷ്മി അനീഷ്, ജോര്‍ജ് മാമ്പറ, സണ്ണി വെങ്ങല്ലൂര്‍, റോയ് എവറസ്റ്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






