മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ കൂട്ടയോട്ടം നടത്തി
മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ കൂട്ടയോട്ടം നടത്തി
ഇടുക്കി: മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇടുക്കി ടൗണില്‍നിന്ന് മരിയാപുരത്തേയ്ക്ക് കൂട്ടയോട്ടം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിയുടെ ഉപയോഗം തടയാന്‍ സാമൂഹ മനസാക്ഷിയെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍എസ്എസ്, കെസിഎസ്എല്‍ എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ജോയി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം അനുമോള്‍ കൃഷ്ണന്‍, എന്‍സിസി ഓഫീസര്‍ ഷെറിന്‍ മാത്യു, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ എബി അബ്രാഹം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

