പട്ടികജാതി-പട്ടികവര്‍ഗ കര്‍ഷക സമാജം കഞ്ഞിവയ്പ് സമരം അരംഭിച്ചു
പട്ടികജാതി-പട്ടികവര്‍ഗ കര്‍ഷക സമാജം കഞ്ഞിവയ്പ് സമരം അരംഭിച്ചു

ഇടുക്കി: ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ കര്‍ഷക സമാജത്തിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ ദ്വിദിന കഞ്ഞിവയ്പ് സമരം അരംഭിച്ചു. ജനറല്‍ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 1996ലെ ഹൈക്കോടതി ഉത്തരവ് മറച്ചുവച്ച് മാറി മാറി വരുന്ന സര്‍ക്കാരും ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് ഭൂമി നല്‍കാതെ കബളിപ്പിക്കുകയാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. കഞ്ഞിക്കുഴി വില്ലേജില്‍ മനയത്തടത്ത് 1973ല്‍ കുടിഒഴിപ്പിക്കപ്പെട്ട പട്ടികജാതി, മതപരിവര്‍ത്തക ക്രൈസ്തവരില്‍പ്പെട്ട 500-ലേറെ ഭൂരഹിത കര്‍ഷിക തെഴിലാളികള്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പി എം ജോണ്‍ അധ്യക്ഷനായി. സിപിഐ (എം.എല്‍) ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം കെ രാജപ്പന്‍, പി കെ ശശി, എം വി രവീന്ദ്രന്‍, എം കെ രാജപ്പന്‍, എം വി ആണ്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






