മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു: ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവ്

മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു: ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവ്

Dec 30, 2025 - 17:09
Dec 30, 2025 - 17:14
 0
മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു: ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവ്
This is the title of the web page

ഇടുക്കി:  മഞ്ഞുകാലത്ത് മൂന്നാറില്‍ തണുപ്പാസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ ദേശീയപാതയില്‍ ഗതാഗതകുരുക്കും പതിവായി. ആഴ്ചകളായി പൂജ്യം ഡിഗ്രിസെല്‍ഷ്യസില്‍ താഴെയാണ് മൂന്നാറിലെ താപനില. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുള്‍പ്പെടെ മൂന്നാര്‍ മേഖല വലിയതോതില്‍ ഗതാഗതക്കുരുക്കിലാണ്. വിനോദ സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാരുടെയും വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ അകപ്പെടുന്നുണ്ട്. റോഡുകളുടെ വീതിക്കുറവും, റോഡരികിലെ അശാസ്ത്രീയമായ പാര്‍ക്കിങ്ങും ഗതാഗത തടസ്സത്തിന് പ്രധാന കാരണമാണ്. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാത്തതും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ വാഹനത്തില്‍ തന്നെ ഇരിക്കേണ്ടതുമാണ് സഞ്ചാരികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ദുരിതം അനുഭവിക്കുന്നത് ഏറെയും കുട്ടികളാണ്. മൂന്നാര്‍, ആനച്ചാല്‍ ടൗണുകളിലും, മൂന്നാര്‍ മാട്ടുപ്പെട്ടി,  മൂന്നാര്‍-മറയൂര്‍ റോഡുകളിലും സമാന സ്ഥിതിയാണ്. മൂന്നാറിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ വകുപ്പുകളുടെയും സംയുക്തമായ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow