വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെയും ശബരിമലയിലേക്ക് പുറപ്പെട്ടവരുടെയും വണ്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തെലങ്കാനയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി പോയ 7 പേര്‍ സഞ്ചരിച്ച എര്‍ട്ടിക കാറും കര്‍ണാടകത്തിലേക്ക് മടങ്ങിയ നാലുപേര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് പ്ലാക്കാട് ഗേറ്റിനുസമീപം കൂട്ടിയിടിച്ചത്. നാട്ടുകാര്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






