സിപിഎം ചിന്നക്കനാല്‍ വനം വകുപ്പ് ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച
സിപിഎം ചിന്നക്കനാല്‍ വനം വകുപ്പ് ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച

ഇടുക്കി : ചിന്നക്കനാല്‍ റിസര്‍വാക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന് ചിന്നക്കനാല്‍ വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സംസാരിക്കും. ചിന്നക്കനാല്‍ ജനവാസ മേഖല റിസര്‍വാക്കാന്‍ അനുവദിക്കില്ലെന്നും ജനവാസ, കാര്‍ഷിക, തോട്ടം മേഖല സംരക്ഷിക്കപ്പെടണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചിന്നക്കനാല്‍ റിസര്‍വ് എന്ന പേരില്‍ പുതിയ സംരക്ഷിത വനം പ്രഖ്യാപനവും അതിനുള്ള നീക്കവും ജനവിരുദ്ധമാണ്. ജില്ലയില്‍ പുതിയൊരു സംരക്ഷിത മേഖലയുടെ ആവശ്യമില്ല. നിലവില്‍ ഏഴോളം സംരക്ഷിത വനം വന്യജീവി സങ്കേതങ്ങളുണ്ട്. ചിന്നക്കനാല്‍ മേഖല ഏറ്റെടുക്കണമെന്ന് 2019ല്‍ ഉയര്‍ന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. വന്യജീവി സംരക്ഷണ നിയമം കടുപ്പിക്കുന്നതിന് മുന്നോടിയായുള്ള ചിലരുടെ നീക്കവും ഗൂഢാലോചനയും അംഗീകരിക്കില്ല. ഏത് ശക്തിയായാലും ഒരുകര്‍ഷകനെ പോലും ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.
What's Your Reaction?






