കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ അനധികൃതമായി മണ്ണ് തള്ളി
കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ അനധികൃതമായി മണ്ണ് തള്ളി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണ് തള്ളുന്നതാതി പരാതി. സംഭവം വിവാദമായതോടെ അധികൃതര്‍ സ്ഥലം വേലി കെട്ടി സംരക്ഷിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
അതേസമയം മണ്ണും മാലിന്യവും തള്ളിയത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2013ല്‍ ലബ്ബക്കടയ്ക്ക് സമീപം പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനായി വാങ്ങിയ 50 സെന്റ് സ്ഥലത്താണ് ആളുകള്‍ ലോറിയില്‍ കൊണ്ടുവന്ന് മണ്ണ് തള്ളിയത്. ഇതോടെ സ്ഥലം സംരക്ഷിക്കാന്‍ പഞ്ചായത്ത് നടപടി തുടങ്ങി.
ഭരണസമിതിയുടെ അനാസ്ഥയെ തുടര്‍ന്നാണ് സ്ഥലം അന്യാധീനപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്തിന്റെ സ്വന്തം ഭൂമി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. അധികൃതരുടെ മൗനാനുവാദത്തോടെയാണിതെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്വന്തമായി പണംമുടക്കി മണ്ണ് നീക്കണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






