കഞ്ഞിക്കുഴി ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗത തടസത്തിന് കാരണമാകുന്നു
കഞ്ഞിക്കുഴി ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗത തടസത്തിന് കാരണമാകുന്നു
ഇടുക്കി: കഞ്ഞിക്കുഴി ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗത തടസത്തിന് കാരണമാകുന്നുവെന്ന് പരാതി. ആലപ്പുഴ, മധുര സംസ്ഥാന പാത കടന്നുപോകുന്ന കഞ്ഞിക്കുഴി ടൗണില്‍ പൊതുവെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഭാരാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരം അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തോ, പോലീസ് അധികാരികളോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹൈറേഞ്ച്, ലോറെയിഞ്ചുകളെ തമ്മില്‍ വേഗത്തില്‍ ബന്ധിപ്പിക്കുന്ന പാതയിലെ ഗതാഗത കുരുക്കുമൂലം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നതിനും കാരണമാകാറുണ്ട്. അടിയന്തരമായി കഞ്ഞിക്കുഴി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?