പെരിയാറില്‍ ജലനിരപ്പുയരുന്നു: തീരവാസികള്‍ ആശങ്കയില്‍
പെരിയാറില്‍ ജലനിരപ്പുയരുന്നു: തീരവാസികള്‍ ആശങ്കയില്‍

ഇടുക്കി: കാലവര്‍ഷത്തില്‍ ഉപ്പുതറ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നാശനഷ്ടമുണ്ടായി. ജലനിരപ്പുയര്‍ന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഏതാനും ദിവസത്തെ മഴയെ തുടര്‍ന്ന് വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ ക്യാമ്പും തുറന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ അറിയിച്ചു. ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനും തുടങ്ങിയിട്ടുണ്ട്.
What's Your Reaction?






