ഉപ്പുതറ മറ്റപ്പള്ളി സൂര്യകാന്തിക്കവല റോഡ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തം
ഉപ്പുതറ മറ്റപ്പള്ളി സൂര്യകാന്തിക്കവല റോഡ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തം

ഇടുക്കി: ഉപ്പുതറ മറ്റപ്പള്ളി സൂര്യകാന്തിക്കവല റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. നിരവധി വാഹനങ്ങളും സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ രണ്ട് കിലോമീറ്റര്‍ ഭാഗമാണ് ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്‌കരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഈ റോഡിലൂടെ ചീന്തലാര്‍ മൂന്നാം ഡിവിഷന്‍ ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി. സി ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി റൂട്ട് നോക്കിയിരുന്നെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ കാരണം സര്‍വീസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നിലവില്‍ ഒരു പ്രൈവറ്റ് ബസ് മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






