ഉപ്പുതറ മൂന്നാം ഡിവിഷനിലെ ലയങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു
ഉപ്പുതറ മൂന്നാം ഡിവിഷനിലെ ലയങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും പീരുമേട് ടീ കമ്പനി ഉപ്പുതറ മൂന്നാം ഡിവിഷനിലെ ലയങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ഇവിടെ താമസിക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ യാതൊരു നടപടിയുമില്ല. ഏതുനിമിഷവും നിലംപൊത്താറായ ലയങ്ങളില്‍ ഭീതിയോടെയാണ് ആളുകള്‍ താമസിക്കുന്നത്. നിരവധിപ്പേര്‍ ഇവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറിപ്പോയി. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലയങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനൊ, പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനോ ആവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലായെന്ന് ലയത്തിലെ താമസക്കാരിയായ സാവിത്രി മനുവല്‍ പറഞ്ഞു. വലിയ ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ വിഷയത്തില്‍ അടിയന്തര ശ്രദ്ധ സര്‍ക്കാരിന്റയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






