കട്ടപ്പന നോര്‍ത്ത് എസ്.എന്‍.ഡി.പി യോഗം 4564-ാം ശാഖ പ്രവര്‍ത്തക സമ്മേളനം
കട്ടപ്പന നോര്‍ത്ത് എസ്.എന്‍.ഡി.പി യോഗം 4564-ാം ശാഖ പ്രവര്‍ത്തക സമ്മേളനം

ഇടുക്കി: കട്ടപ്പന നോര്‍ത്ത് എസ്.എന്‍.ഡി.പി യോഗം 4564-ാം ശാഖ പ്രവര്‍ത്തക സമ്മേളനവും മഹാഗുരു പൂജയും നടന്നു. ശിവഗിരി മഠം ആചാര്യന്‍ ഗുരുപ്രകാശം സ്വാമികള്‍ മഹാ ഗുരുപൂജക്ക് കാര്‍മികത്വം വഹിച്ചു. വരും നാളുകളില്‍ ഓരോ കുടുംബയോഗത്തിലും ചെയ്യേണ്ട പ്രവര്‍ത്തികളെക്കുറിച്ച് സമ്മേളനത്തില്‍ നിര്‍ദ്ദേശം നല്‍കി. ആചാര്യന്‍ ഗുരുപ്രകാശം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പ്രവര്‍ത്തക സമ്മേളനം എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് പി കെ ജോഷി അധ്യക്ഷനായി. സെക്രട്ടറി മനോജ് പതാലില്‍, എസ്എന്‍ഡിപി യോഗം ഇന്‍സ്പെക്റ്റിംഗ് ഓഫീസര്‍ പി ആര്‍ മുരളീധരന്‍ , ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ എസ് രാജീവ്, വനിതാ സംഘം പ്രസിഡന്റ് നിഷാ ബൈജു , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുണ്‍ വി രാജ് , കുമാരി സംഘം സെക്രട്ടറി ആവണി പ്രമോദ്, യൂണിയന്‍ കമ്മിറ്റിയംഗം ഇ കെ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു
.
What's Your Reaction?






