കാഞ്ചിയാര്‍ പഞ്ചായത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചു
കാഞ്ചിയാര്‍ പഞ്ചായത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചു. സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കായികാരോഗ്യം വര്‍ധിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്തംഗം റോയി എവറസ്റ്റ്, സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു .ഇംപ്ലിമെന്റ് ഓഫീസര്‍ ഗിരിജകുമാരി എന്‍ വി, പരിശീലകന്‍ വിനോസണ്‍ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






