ഹിന്ദു ഐക്യവേദി പീരുമേട് താലൂക്ക് സമിതി ആലോചനായോഗം
ഹിന്ദു ഐക്യവേദി പീരുമേട് താലൂക്ക് സമിതി ആലോചനായോഗം

ഇടുക്കി: ഹിന്ദു ഐക്യവേദി പീരുമേട് താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ ആലോചനായോഗം നടന്നു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ടി കെ രാജു ഉദ്ഘാടനം ചെയ്തു. വഖാഫ് നിയമം റദ്ദാക്കുക, വഖാഫ് ഭീകരത അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി പീരുമേട് താലൂക്കില്‍ നടത്തുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ആലോചനായോഗം ചേര്‍ന്നത്. താലൂക്ക് പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ സോമന്‍, താലൂക്ക് വൈസ് പ്രസിഡന്റ് ടി.കെ. രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






