എംബിബിഎസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ ശരണ്യ മോഹന് അനുമോദനം
എംബിബിഎസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ ശരണ്യ മോഹന് അനുമോദനം

ഇടുക്കി: എംബിബിഎസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ശരണ്യ മോഹനെ അനുമോദിക്കലും, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. ഐ റ്റി ഡി പി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ കെ സോമന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. എം ബി ബി സ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ഡോ: ശരണ്യ മോഹനെ ഐ റ്റി ഡി പി ഇടുക്കിയുടെ നേതൃത്വത്തില്‍ മൊമെന്റോ നല്‍കിയും അനുമോദിച്ചു. ഐ റ്റി ഡി പി ഇടുക്കി പ്രോജക്റ്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ. ജി റോയി, ധന്യമോള്‍ കെ.ബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






