ചപ്പാത്ത് ടൗണില്‍ പാറ പൊട്ടിക്കുന്നതുമൂലം സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി
ചപ്പാത്ത് ടൗണില്‍ പാറ പൊട്ടിക്കുന്നതുമൂലം സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി

ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചപ്പാത്ത് ടൗണില്‍ പാറ പൊട്ടിക്കുന്നതുമൂലം സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി. വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെയാണ് പാറ പൊട്ടിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. ചപ്പാത്ത് സ്വദേശികളായ മോറായിക്കല്‍ ബെന്നി വര്‍ഗീസ് , ചാരുകല്ലുങ്കല്‍ സ്റ്റീഫന്‍ , എന്നിവരുടെ വീടുകള്‍ക്കാണ് ഗുരുതരമായ രീതിയില്‍ വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. മോറായിക്കല്‍ ബെന്നിയുടെ വീടിന്റെ ദിത്തികള്‍ക്ക് വിള്ളലുകളും വാര്‍ക്കക്ക് ഉള്‍പ്പടെ കേടുപാടുകള്‍ സംഭവിച്ചതായി ബെന്നിയുടെ ഭാര്യ അമ്മിണി പറയുന്നു.
ഇതോടൊപ്പം ടൗണിലെ പല കടകളുടെയും മേല്‍ക്കൂരയിലെ ഷീറ്റുകളും പൊട്ടിയതായി വ്യാപാരികളും പറയുന്നു. കരാറുകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെയും, പൊതുജനങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകാത്ത രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാതെ നിരുത്തരവാദിത്വപരമായ നിലപാടാണ് കരാറുകാര്‍ സ്വീകരിക്കുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ചുള്ള പരാതി കരാറുകാരെ അറിയിച്ചില്ലെങ്കിലും റോഡ് പണി കഴിയുന്ന മുറയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിത്തരാം എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ പെരിയാറിനോട് ചേര്‍ന്ന ഭാഗമായതിനാല്‍ മഴ പെയ്യുമ്പോള്‍ വിള്ളലുകളില്‍ വെള്ളം ഇറങ്ങി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാല്‍ എത്രയും വേഗം കരാറുകാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
What's Your Reaction?






