സിപിഎം വിദ്യാഭ്യാസ സഹായനിധി: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 14ന്
സിപിഎം വിദ്യാഭ്യാസ സഹായനിധി: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 14ന്

ഇടുക്കി: നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളുടെ തുടര്‍പഠനത്തിനായി സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 14ന് നടക്കും. വൈകിട്ട് നാലിന് ഇഎംഎസ് ഓഡിറ്റോറിയത്തിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി കട്ടപ്പന കേജീസ് ജ്വല്ലറി സ്പോണ്‍സര്‍ ചെയ്യുന്ന ഒരുപവന്‍ സ്വര്‍ണ നാണയവും രണ്ടാം സമ്മാനം ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന 41 ഇഞ്ച് എല്‍ഇഡി ടിവിയും മൂന്നാം സമ്മാനം പൊന്നൂസ് ട്രേഡിങ് കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന ഫോം ബെഡ്ഡുമാണ്. കൂടാതെ വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന 10 പ്രോത്സാഹന സമ്മാനങ്ങളും.
സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍(രക്ഷാധികാരികള്‍), വി ആര്‍ സജി(ചെയര്‍മാന്‍), കെ പി സുമോദ്(ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായ സംഘാടക സമിതിയുടെ നേതൃത്വത്തിലും കട്ടപ്പന ഏരിയായിലെ പ്രവര്‍ത്തകരും 100 രൂപയുടെ സമ്മാനക്കൂപ്പണ്‍ വിതരണത്തിലൂടെ ധനസമാഹരണം നടത്തിവരുന്നു. രണ്ട് വിദ്യാര്‍ഥിനികളുടെ എല്‍എല്‍ബി പഠനത്തിനായി എട്ട് ലക്ഷം രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വി ആര്‍ സജി, ടോമി ജോര്‍ജ്, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, ലിജോബി ബേബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






