ചപ്പാത്ത് പച്ചക്കാട് ചെങ്കര റോഡില്‍ യാത്രാ ക്ലേശം രൂക്ഷം
ചപ്പാത്ത് പച്ചക്കാട് ചെങ്കര റോഡില്‍ യാത്രാ ക്ലേശം രൂക്ഷം

ഇടുക്കി: ചപ്പാത്ത് പച്ചക്കാട് ചെങ്കര റോഡില്‍ യാത്രാ ക്ലേശം രൂക്ഷം. റോഡിലെ ടാറിങ് ഇളകി പല ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് വാഹനയാത്രികര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങളില്‍ മഴ പെയ്താല്‍ വെള്ളം കെട്ടികിടക്കുന്നതും യാത്രാ ദുരിതത്തിന് കാരണമാണ്. ചപ്പാത്ത് സിമന്റ് പാലം മുതല്‍ 5 കിലോമീറ്റര്‍ ഭാഗമാണ് കൂടുതല്‍ പൊളിഞ്ഞ് കിടക്കുന്നത്. നിരവധി കാല്‍നട യാത്രക്കാരും, സ്‌കൂള്‍ കുട്ടികളും,സ്‌കൂള്‍ വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം അത്യാവശ്യഘട്ടങ്ങളില്‍ ഓട്ടോറിക്ഷ പോലുള്ള ടാക്‌സി വാഹനങ്ങള്‍ എത്താന്‍ മടിക്കുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും 30 ലക്ഷത്തോളം രൂപ റീടാറിങ്ങിനായി അനുവദിച്ചിട്ടുണ്ടെന്നും മാര്‍ച്ചിന് മുമ്പ് പണി തുടങ്ങാനാകുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






