ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവ് നല്‍കാനൊരുങ്ങി ബൗഡ ഫിനാന്‍സ് ലിമിറ്റഡ്
ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവ് നല്‍കാനൊരുങ്ങി ബൗഡ ഫിനാന്‍സ് ലിമിറ്റഡ്

ഇടുക്കി: ബൗഡ ഫിനാന്‍സ് ലിമിറ്റഡിന്റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കുന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ള 80 വയസിനും അതിന് മുകളില്‍ പ്രായമുള്ളവരുമായ 500 പേര്‍ക്കാണ് ആദരവ് നല്‍കുന്നത്. നവംബര്‍ 25 വരെയാണ് ആദരിക്കല്‍ ചടങ്ങിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി. ഡിസംബര്‍ 11ന് കുട്ടിക്കാനം തട്ടത്തിക്കാനം മരിയഗിരി സ്‌കൂള്‍ ഹാളില്‍ വച്ചാണ് കുടുംബ സംഗമം. ദാരിദ്രരഹിതവും സമ്യദ്ധവും സമത്വവും സുസ്ഥിരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൗഡ ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം, മുണ്ടക്കയം, പീരുമേട് എന്നിവിടങ്ങളിലായി ബൗഡ ഫൈനാന്‍സിന്റെ അഞ്ച് ബ്രാഞ്ചുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആദരിക്കല്‍ ചടങ്ങിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി 2 ഫോട്ടോ, ആധാര്‍, എന്നിവ നവംബര്‍ 25 ന് മുമ്പായി 9048306172 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.
What's Your Reaction?






