പുളിയൻമലയിലെ വിശ്രമകേന്ദ്രം നിർമാണം നിലച്ചു: ഡിവൈഎഫ്‌ഐ മാർച്ച് നടത്തി
പുളിയൻമലയിലെ വിശ്രമകേന്ദ്രം നിർമാണം നിലച്ചു: ഡിവൈഎഫ്‌ഐ മാർച്ച് നടത്തി

ഇടുക്കി: പുളിയൻമലയിലെ വിശ്രമകേന്ദ്രവും ശൗചാലയ കോംപ്ലക്‌സും പൂർത്തിയാകാത്ത കട്ടപ്പന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി മാർച്ച് നടത്തി. പുളിയൻമലയിൽ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോബി എബ്രഹാം ഉദ്ഘാടനം ചെയ്തു. ആറുവർഷം മുമ്പാണ് ശബരിമല തീർഥാടകർക്കായി വിശ്രമകേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്. ഇതിനായി പുളിയൻമലയിൽ വനംവകുപ്പ് ഓഫീസിനുസമീപം പ്രദേശവാസി സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ യഥാസമയം ഫണ്ട് അനുവദിക്കാത്തതിനാൽ നിർമാണം നിലച്ചു. പരിസരം കാടുകയറിയ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. അടിവശത്തെ നിലയുടെ നിർമാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി എത്തുന്ന ഇതര സംസ്ഥാന തീർഥാടകർക്ക് ഉൾപ്പെടെ പ്രയോജനപ്പെടേണ്ട ഇടത്താവളം പൂർത്തിയാക്കാത്ത നഗരസഭ അനാസ്ഥ കാട്ടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. മേഖല പ്രസിഡന്റ് എസ് പ്രതികരൻ അധ്യക്ഷനായി. സെക്രട്ടറി എ മണികണ്ഠൻ, വി സെന്തിൽകുമാർ, അനീഷ് രാജൻ, എസ് കണ്ണൻ എന്നിവർ സംസാരിച്ചു.
What's Your Reaction?






