സഹകരണ ജനാധിപത്യ വേദി കട്ടപ്പനയില്‍ സഹകാരി ധര്‍ണ നടത്തി
സഹകരണ ജനാധിപത്യ വേദി കട്ടപ്പനയില്‍ സഹകാരി ധര്‍ണ നടത്തി

ഇടുക്കി: സഹകരണ ജനാധിപത്യ വേദി ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സഹകാരി ധര്‍ണ നടത്തി. എഐസിസി അംഗം അഡ്വ. ഇഎം ആഗസ്തി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ മേഖലയെ യാതൊരു പ്രയോജനവുമില്ലാത്ത തരത്തിലായിരിക്കുകയാണെന്നും സാധാരണക്കാരന് അവന്റആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയാതെ സഹകരണ മേഖലയോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെയാണ് കേരള ബാങ്ക് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. സഹകരണ വേദി ജില്ലാ ചെയര്‍മാന്‍ ജോയി തോമസ്, മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, എബ്രഹാം പന്തംമാക്കല്‍, തോമസ് മൈക്കിള്‍, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, കെ. എ.മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






