കുതിച്ചുയര്‍ന്ന് കാന്താരിവില

കുതിച്ചുയര്‍ന്ന് കാന്താരിവില

Sep 28, 2024 - 00:09
Sep 28, 2024 - 19:38
 0
കുതിച്ചുയര്‍ന്ന് കാന്താരിവില
This is the title of the web page

ഇടുക്കി:  കാന്താരി മുളകിന്റെ വില 600 രൂപയ്ക്ക് മുകളിലായി. കാന്താരിമുളകിന്റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതാണ് വില ഉയരാന്‍ കാരണം. മെച്ചപ്പെട്ട വില ലഭിക്കുന്നുവെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമെ കാന്താരിമുളക് എത്തുന്നുള്ളുവെന്ന് വ്യാപാരികള്‍ പറയുന്നു. മുമ്പ് പച്ചക്കാന്താരിക്ക് ആയിരത്തിനുമുകളില്‍ വിലയുയര്‍ന്നിരുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയതെന്ന് പറയപ്പെടുന്നു. വിദേശമലയാളികള്‍ അവധിക്കുവന്നുപോകുമ്പോള്‍ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കള്‍ക്കും നല്‍കാന്‍ വലിയ അളവില്‍ ഉണക്കി കൊണ്ടുപോകുന്നുണ്ട്.  ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണ്. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാല്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെന്നതുമാണ് ഉണക്ക കാന്താരിക്ക് പ്രിയമേറാന്‍ കാരണം. മുളക് അച്ചാറിനും ആവശ്യക്കാര്‍ ഏറെയാണ്.

പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതല്‍. വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കക്കൂടുതലുമുണ്ട്. മഴക്കാലത്ത് ഉത്പാദനം തീരെ കുറവായതിനാല്‍ വിലയും കുതിച്ചുയരും. ആവശ്യമുയര്‍ന്നപ്പോള്‍ വില കൂടിവരുന്നതിനാല്‍ വരുമാനമാര്‍ഗമെന്നനിലയില്‍ പ്രത്യേകിച്ച്, വീട്ടമ്മമാര്‍ കൂടുതലായി കാന്താരികൃഷിയിലേക്ക് തിരിയുന്നുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ലാത്തതിനാല്‍ പ്രത്യേകപരിചരണത്തിന്റെ ആവശ്യമില്ല. ഇതെല്ലാം കാന്താരിക്ക്യഷിക്ക് അനുകൂലഘടകങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow