നന്മയുടെ പൂക്കളമൊരുക്കി സ്വരാജ് സയണ്‍ സ്‌കൂളിലെ ഓണാഘോഷം
നന്മയുടെ പൂക്കളമൊരുക്കി സ്വരാജ് സയണ്‍ സ്‌കൂളിലെ ഓണാഘോഷം
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടത്തി. മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേതലക്കല്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വ്യത്യസ്തമായി. വള്ളംകളി, വടംവലി തുടങ്ങി നിരവധി മത്സരങ്ങളും നടത്തി. ഇതോടൊപ്പം വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച കേരളത്തിന്റെ തനത വസ്ത്രധാരണരീതികള്‍ ഉള്‍പ്പെടുത്തിയ കേരളീയം ഫാഷന്‍ ഷോ ഏറെ ശ്രദ്ധേയമായി. ചാരിറ്റി പ്രോഗ്രാമിന് വേണ്ടി നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള നന്മയുടെ പൂക്കളവും ഒരുക്കിയിരുന്നു. മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഡോ.ഫാ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?