മകന്റെ മര്ദനത്തില് പരിക്കേറ്റ സിപിഐ എം നേതാവ് ആണ്ടവര് മരിച്ചു
മകന്റെ മര്ദനത്തില് പരിക്കേറ്റ സിപിഐ എം നേതാവ് ആണ്ടവര് മരിച്ചു
ഇടുക്കി: മകന്റെ മര്ദനത്തില് ഗുരുതരമായി പരിക്കേറ്റ സിപിഐ എം നേതാവ് മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവര് ആണ് മധുരയില് ചികിത്സയില് കഴിയവേ മരിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത മകന് മണികണ്ഠന് റിമാന്ഡിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ആണ്ടവരെ, മണികണ്ഠന് അതിക്രൂരമായി മര്ദിച്ചത്. ഈസമയം വീട്ടില് മറ്റാരും ഉണ്ടായിരുന്നില്ല. വാക്കുതര്ക്കത്തിനൊടുവില് ടേബിള് ഫാന്, ഫ്ളാസ്ക് എന്നിവ ഉപയോഗിച്ച് ആണ്ടവരുടെ തലയ്ക്കും മുഖത്തും അടിച്ചു. ബഹളംകേട്ടെത്തിയ നാട്ടുകാര് ആണ്ടവരെ തേനി മെഡിക്കല് കോളേജിലും തുടര്ന്ന് മധുര മെഡിക്കല് കോളേജ് ആശുപത്രിയിലും എത്തിച്ചു. മധുരയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെയാണ് മരണം. രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റായും ദീര്ഘകാലം സിപിഐ എം രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായും ആണ്ടവര് പ്രവര്ത്തിച്ചിട്ടുണ്ട്.
What's Your Reaction?