കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്കൂളില്‍ പ്രഭാത ഭക്ഷണ പദ്ധതി
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്കൂളില്‍ പ്രഭാത ഭക്ഷണ പദ്ധതി

ഇടുക്കി:കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്കൂളില്‍ പ്രഭാത ഭക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒരുലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റി വെച്ചിരിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഈ പദ്ധതി സഹായകരമാണെന്ന് സുരേഷ് കുഴികാട്ടില്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് ഗിരീഷ് മണി അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമണി സുരേന്ദ്രന്,പഞ്ചായത്തംഗം രമ മനോഹരന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗിരിജകുമാരി, എംപിടിഎ പ്രസിഡന്റ് സേബ ജസ്റ്റിന് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അധ്യാപകരായ ജിയോ സെബാസ്റ്റ്യന്‍, സിത്താര ബേബി, ലിബിയ ജെയിംസ്, അഞ്ജലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
What's Your Reaction?






