മറയൂരില്‍ വന്യജീവി ആക്രമണം: രണ്ട് പശുക്കള്‍ ചത്തു
മറയൂരില്‍ വന്യജീവി ആക്രമണം: രണ്ട് പശുക്കള്‍ ചത്തു
ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. കാപ്പിസ്റ്റോറില്‍ മണികണ്ഠന്റെ പശുക്കളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പരാതി. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. മറയൂരിനുസമീപം തേയില തോട്ടങ്ങളില്‍ മേയാന്‍ വിടുന്ന കന്നുകാലികളെ ആക്രമിച്ച് കൊന്നിരുന്ന കടുവയെ കഴിഞ്ഞദിവസം വനംവകുപ്പ് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. കടുവയുടെ ആക്രമണമൊഴിഞ്ഞതായി ആശ്വസിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ കന്നുകാലികളെ മേയാന്‍ തേയില തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലും വീണ്ടും അഴിച്ചുവിട്ട് തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വീണ്ടും പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചത്തത്. പ്രദേശത്ത് കടുവയുടെ ആക്രമണം തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
What's Your Reaction?