ശൂലപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണവും കര്‍പ്പൂരാദി 505 കലശവും ഏപ്രില്‍ 24 മുതല്‍
ശൂലപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണവും കര്‍പ്പൂരാദി 505 കലശവും ഏപ്രില്‍ 24 മുതല്‍
ഇടുക്കി: ചേറ്റുകുഴി ശൂലപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണവും കര്‍പ്പൂരാദി 505 കലശവും 24 മുതല്‍ മെയ് 1 വരെ നടക്കും. തന്ത്രി കുമരകം ഗോപാലന്‍, മേല്‍ശാന്തി അമല്‍ മഹാദേവന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24ന് രാവിലെ മുതല്‍ സ്ഥലശുദ്ധി, വാസ്തുബലി, വാസ്തുകലശം, 25ന് ഗുരുപൂജ, ഗണപതിഹോമം, ചതുര്‍ശുദ്ധി, 26ന് ഭഗവതിസേവ, മുളപൂജ, ശാന്തിഹോമം, 27ന് തത്വഹോമം, തത്വകലശപൂജ, ഉച്ചപൂജ, 28ന് ബ്രഹ്‌മകലശ പൂജ, 29ന് അഭിഷേകം, 30ന് കര്‍പ്പൂര കലശപൂജ, 31ന് മരപ്പാണി, അഷ്ടബന്ധ ലേപനം, മെയ് 1ന് രാവിലെ 10ന് കലശാഭിഷേകവും കര്‍പ്പൂരാദി 505 കലശവും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോമോന്‍ കളത്തില്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി വിളയില്‍, ട്രഷറര്‍ കുഞ്ഞുമോന്‍ ഇട്ടിത്തറ, കണ്‍വീനര്‍ കെ എസ് പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?