പടമുഖം ആപ്‌കോസില്‍നിന്ന് മുന്‍ സെക്രട്ടറി തട്ടിയത് 36.32 ലക്ഷം രൂപ: ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവ്

പടമുഖം ആപ്‌കോസില്‍നിന്ന് മുന്‍ സെക്രട്ടറി തട്ടിയത് 36.32 ലക്ഷം രൂപ: ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവ്

Jul 29, 2026 - 11:44
 0
പടമുഖം ആപ്‌കോസില്‍നിന്ന് മുന്‍ സെക്രട്ടറി തട്ടിയത് 36.32 ലക്ഷം രൂപ: ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവ്
This is the title of the web page

ഇടുക്കി: പടമുഖം ആപ്‌കോസില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ മുന്‍ സെക്രട്ടറിയുടെ പക്കല്‍നിന്ന് 36.32 ലക്ഷം രൂപ ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടു. മുന്‍ സെക്രട്ടറി ഇലവുംകുന്നേല്‍ ബിജു എബ്രഹാമും ഭാര്യ ബെറ്റിയുംചേര്‍ന്ന് 2000 മുതല്‍ 2019 വരെ വ്യാജ ബില്ലുകളും വൗച്ചറുകളും തയാറാക്കി സ്വന്തം അക്കൗണ്ടിലേക്ക് ഉള്‍പ്പെടെ പണം മാറ്റിയതായി കണ്ടെത്തിയിരുന്നു. സംഘത്തിന് ലഭിക്കേണ്ട കാലിത്തീറ്റയുടെ ബോണസ് ഉള്‍പ്പെടെ ബെറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഒരുദിവസം 4000 ലിറ്റര്‍ വരെ പാല്‍ അളക്കുന്ന ആപ്‌കോസായതിനാല്‍ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷം രൂപ മോഷണം പോയതായുള്ള സെക്രട്ടറിയുടെ പരാതിയില്‍ ഭരണസമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പണം ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംഘം പ്രസിഡന്റ് ജോബി ജോസഫ്, ബോര്‍ഡംഗങ്ങളായ പി എം ജോയി, സോണി ജോസഫ്, സുജി മാത്യു, ബാബു കുമ്പിളിവേലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow