ഏലപ്പാറയിലെ തരംതിരിക്കാന്‍ കേന്ദ്രത്തില്‍ സര്‍വത്ര മാലിന്യം
ഏലപ്പാറയിലെ തരംതിരിക്കാന്‍ കേന്ദ്രത്തില്‍ സര്‍വത്ര മാലിന്യം

ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് ഹരിതകര്‍മ സേനയുടെ തരംതിരിക്കല്‍ കേന്ദ്രത്തില്‍ മാലിന്യം കുന്നുകൂടുന്നു. തരംതിരിച്ച മാലിന്യം യഥാസമയം ക്ലീന്‍കേരളയ്ക്ക് കൈമാറുന്നില്ലെന്നാണ് ആക്ഷേപം. വാഗമണ്‍- തൊടുപുഴ റോഡരികിലെ കേന്ദ്രത്തില്‍ ടണ്‍ കണക്കിന് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. മാലിന്യം കുന്നുകൂടുന്നത് സാംക്രമിക രോഗ വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് ജനം.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള കൂട്ടിയിട്ടിരിക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു. തെരുവ് നായകള്‍ മാലിന്യം വലിച്ച് മറ്റ് സ്ഥലങ്ങളില്‍ കൊണ്ടിടുന്നതായും പരാതിയുണ്ട്. നായ ശല്യം വര്‍ധിച്ചതായും പ്രദേശവാസികള്‍ പറയുന്നു.
പാതയോരത്ത് മാലിന്യം കെട്ടിക്കിടക്കുന്ന വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിനും ഭീഷണിയാണ്. പലതവണ പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
What's Your Reaction?






