കട്ടപ്പനയില്‍ തൊഴില്‍മേള നടത്തി

കട്ടപ്പനയില്‍ തൊഴില്‍മേള നടത്തി

Jan 25, 2024 - 22:56
Jul 11, 2024 - 23:11
 0
കട്ടപ്പനയില്‍ തൊഴില്‍മേള നടത്തി
This is the title of the web page

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് വ്യാഴാഴ്ച കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള നടത്തി. സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഓട്ടോമൊബൈല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ 500ലേറെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെ 20ലേറെ സ്ഥാപനങ്ങള്‍ പങ്കെടുത്തു.
നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വിശ്വനാഥന്‍ പി എന്‍, ഡോ. മിനിജ, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി റോജന്‍ രാജന്‍, ബീനാമോള്‍ ആര്‍, ആദര്‍ശ് പി തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow