കെപിസിസി ദേവികുളം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് യോഗം
കെപിസിസി ദേവികുളം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് യോഗം

ഇടുക്കി : ദേവികുളം നിയോജക മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്. കെപിസിസിയുടെ മിഷൻ 2025ൻ്റെ ഭാഗമായി ദേവികുളത്ത് നടന്ന നിയോജക മണ്ഡലം എക്സിക്യൂട്ടീവ് യോഗം ഡീൻ കുര്യക്കോസ് എം പി ഉദ്ഘാടം ചെയ്തു. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തി രഞ്ഞെടുപ്പിൽ വാർഡ് വിഭജനവും വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ പുനസംഘടന ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് യോഗം ചേർന്നത്.
മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ് വിജയകുമാർ അധ്യക്ഷതനായി. രാഷ്ട്രീയകാര്യ സമിതി അംഗവും വിഷൻ 2025 ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡൻ്റ് സി പി മാത്യു, കെപിസിസി മുൻ വൈസ് പ്രസിഡൻ്റ് ഏ കെ മണി, കെപിസി സി സെക്രട്ടറി എം എൻ ഗോപി,മുൻ ഡിസിസി പ്രസിഡൻ്റ് റോയി കെ പൗലോസ്, ജോയി വെട്ടിക്കുഴി, എ പി ഉസ്മൻ, പി വി സ്ക്കറിയ, ബാബു പി കുര്യക്കോസ്, ടി എസ് സിദ്ദീഖ്, ഒ ആർ ശശി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






