പൂപ്പാറയില്‍ തീ പിടുത്തം: വീട് കത്തി നശിച്ചു
പൂപ്പാറയില്‍ തീ പിടുത്തം: വീട് കത്തി നശിച്ചു
ഇടുക്കി: പൂപ്പാറയില്‍ വീട് കത്തി നശിച്ചു. പൂപ്പാറ സ്വദേശി പുഞ്ചക്കരയില്‍ ഷിജുവിന്റെ വീടാണ് കത്തി നശിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഷിജുവും കുടുംബവും ജോലിക്ക് പോയ സമയത്താണ് തി പടര്‍ന്നത്. വീട്ടില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് തീ അണച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. തീ പടരുവാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്ക്യുട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?

