വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഐ എന്‍ റ്റി യു സി പ്രതിഷേധം
വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഐ എന്‍ റ്റി യു സി പ്രതിഷേധം

ഇടുക്കി: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധന വകുപ്പിന്റെ ഉത്തരവിനെതിരെ വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഐ എന്‍ റ്റി യു സി യുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാര്‍ക്ക് സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ് .
എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങും. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജാന്‍സി റജി അധ്യക്ഷയായി. ഐഎന്റ്റിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബേബി, ഷൈനി റോയി, കെ സി ബിജു, ശരവണന്‍ കടശ്ശിക്കടവ്, ജോബിന്‍ പാനോസ്, സി. മുരുകന്‍, ഷാജി തത്തംപള്ളി, റോബിന്‍, ജഗദീശന്‍ അറുമുഖം, അമല്‍ സജി, കെ.ഡി. മോഹന്‍, റ്റോമി മാറാട്ടില്‍, സണ്ണി തേവര്‍ തുണ്ടിയില്‍, ബേബിച്ചന്‍ മര്‍ക്കോസ്, എം.എല്‍ സജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






